ന്യൂഡൽഹി: ബുധനാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ കൂടി എത്തിയതോടെ ഓപറേഷൻ ഗംഗ ഒഴിപ്പിക്കലിലൂടെ യുക്രെയ്നിൽ നിന്ന് എത്തിയ ഇന്ത്യക്കാരുടെ എണ്ണം 3352 ആയി. അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തെന്നും വ്യോമസേനയുടെ സി-17 വിമാനങ്ങൾ രക്ഷാദൗത്യത്തിൽ പങ്കാളിയായെന്നും ബാഗ്ചി വെളിപ്പെടുത്തി. 17,000ത്തോളം ഇന്ത്യക്കാർ ജനുവരിക്കുശേഷം ഇന്ത്യയിലെത്തി. കിയവിലെ എംബസി ഉദ്യോഗസ്ഥരെ കൊണ്ട് ലിവിവിൽ ഓഫിസ് പ്രവർത്തിച്ചു തുടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.