ഹിമാചലിലെ കിണൗർ ജില്ലയിൽ ചെറുഭൂചലനം

ഷിംല: ഹിമാചൽ പ്രദേശിലെ കിണൗർ ജില്ലയിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടു നിന്നു. പരിക്കോ മറ്റ് അപകടങ്ങളോ ഇല്ല. കിന്നൗറിലെ നാക്കോയ്ക്ക് സമീപമുള്ള ചാം​ഗോ നിച്ലയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറി സുധേഷ് മോക്ത പറഞ്ഞു.

Tags:    
News Summary - 3.4 Magnitude Earthquake Hits Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.