പുതുച്ചേരിയിൽ കോവിഡ്​ ബാധിച്ചത്​ 383 പേർക്ക്​

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 383 പേർക്ക്​. 226 പേർ നിലവിൽ ചികിത്സയിലുണ്ട്​. 149 പേർ രോഗമുക്തി നേടി. ഇതുവരെ എട്ടുമരണമാണ്​ പുതുച്ചേരിയിൽ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രദേശത്ത്​ കർശന നിയന്ത്രണം ഏർപ്പെടുത്തി.

തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ 2532 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 59,377 ആയി. 53മരണം കൂടി പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ 757 പേരാണ്​ ഇതുവരെ മരിച്ചത്​. ചെന്നൈയിൽ മാ​ത്രം 1,493 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 41,172 പേർക്കാണ്​ ചെന്നൈയിൽ കോവിഡ്​ ബാധിച്ചത്​.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,821 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും 445 പേർ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 4,25,282 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ കണക്കുപ്രകാരം 13,699 പേർ​ കോവിഡ്​ ബാധിച്ചു മരിച്ചു.  

Tags:    
News Summary - 383 covid 19 cases puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.