കെക്കി എൻ. ദാരുവല്ല

പ്രശസ്ത കവിയും മുൻ ഐ.പി.എസ് ഓഫിസറുമായ കെക്കി എൻ. ദാരുവല്ല അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കവിയും മുൻ ഐ.പി.എസ് ഓഫിസറുമായ കെക്കി നാസർവാഞ്ചി ദാരുവല്ല (87) നിര്യാതനായി. ഒരു വർഷം മുമ്പ് സ്ട്രോക് വന്ന അദ്ദേഹം ചിാകിത്സയിലായിരുന്നു. ഇംഗ്ലീഷ്-ഇന്ത്യൻ എഴുത്തുകാരിൽ നിർണായക സ്ഥാനം അലങ്കരിച്ചിരുന്നു. യു.പി കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.

ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് മകൾ അനാഹീത കപാഡിയ പി.ടി.ഐയോട് പറഞ്ഞു. ചെറുകഥാ രംഗത്ത് ശ്രദ്ധേയ രചനകൾ നടത്തിയിരുന്നു അദ്ദേഹം. മറ്റൊരു മകൾ റൂക്വയ്ൻ.

സംസ്കാരം ​വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഖാൻ മാർക്കറ്റിന് സമീപം പാഴ്സി അരംഗയിൽ നടക്കും. ‘അണ്ടർ ഓറിയോൺ’ ആണ് ആദ്യ കവിത സമാഹാരം. ‘ഇൻ മോർണിങ് ഡ്യൂ’, ‘അപാർഷൻ ഇൻ ഏപ്രിൽ’, ‘വിൻറർ പോയംസ്’ തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. രാജ്യം1984ൽ പദ്മശ്രീ നൽകി ആദരിച്ചു.

കന്നഡ സാഹിത്യകാരൻ കൽബുർഗിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2015ൽ ദാറുവല്ല സാഹിത്യ അക്കാദമി അവാർഡ് തിരികെ നൽകി. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ അന്താരാഷ്ട്ര കാര്യങ്ങളി​ലെ പ്രത്യേക സഹായിയായും റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങി​ന്റെ ഭാഗമായും പ്രവർത്തിച്ചു. 

Tags:    
News Summary - Famous poet and former IPS officer Kekki N. Daruvalla passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.