ന്യൂഡൽഹി:ഞായറാഴ്ച പുലർച്ചെ ബിഹാറിലെ അറായിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു.
അർമാൻ അൻസാരി (19), സുനിൽ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിവയറ്റിൽ വെടിയേറ്റ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ഡോ.വികാഷ് സിംഗ് പറഞ്ഞു. വെടിവെപ്പിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം നാട്ടുകാരിൽ ഭീതിയും ഉത്സവ പ്രദേശത്തെ വൻ സുരക്ഷാ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.