ലഖ്നോ: ആഗ്ര-ലഖ്നോ എക്സ്പ്രസ് വേയിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. യു.പിയിലെ ഇറ്റാവയിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
യു.പിയിലെ ഗൊരഖ്പൂരിൽ നിന്നും അജ്മീറിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ലോറിയുടെ ടയർപൊട്ടി ബസിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പോകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ നൽകാനും അദ്ദേഹം നിർദേശം നൽകി. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 15 പേർ മരിച്ചിരുന്നു. 40 പേർക്ക് പരിക്കേറ്റു.
രേവ ജില്ലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ദേശീയപാത 30ലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നു പോയവരാണ് അപകടവിവരം ആദ്യം പൊലീസിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.