22.54 ലക്ഷം മരണം, 40 ലക്ഷം രോഗികൾ; രാജ്യത്തെ കാൻസർ കണക്കുകൾ ഇങ്ങനെ

മൂന്ന് വർഷത്തിനിടെ രാജ്യത്ത് 40 ലക്ഷം കാൻസർ കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. 2018 മുതൽ 2020 വരെയുള്ള കണക്കാണിത്. 22.54 ലക്ഷം മരണമാണ് ഈ കാലയളവിൽ കാൻസർ രോഗബാധ മൂലം സംഭവിച്ചത്.

2020 ൽ 13,92,179 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 2019 ൽ 13,58,415 കേസുകളും, 2018ൽ 13,25,232 കേസുകളുമാണ് സ്ഥിരീകരിച്ചത്. 2020 ൽ മാത്രം 7,70,230 പേർക്ക് കാൻസർ മൂലം ജീവൻ നഷ്ടമായി. 2019 ൽ 7,51,517, 2018ൽ 7,33,139 എന്നിങ്ങനെയാണ് കണക്കുകൾ.

സമൂഹത്തിൽ രോഗത്തിനെതിരെ ഗുണകരമായ പ്രവർത്തനങ്ങളും, ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാൻസറിന്റെ പ്രതിരോധ വശം ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. 22 പുതിയ എയിംസ്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം നവീകരിച്ച നിരവധി സ്ഥാപനങ്ങൾ എന്നിവയിൽ ഓങ്കോളജി വിഭാഗം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് രാഷ്ട്രീയ ആരോഗ്യ നിധിയുടെയും ആരോഗ്യമന്ത്രിയുടെ വിവേചനാധികാര ഗ്രാൻഡിന്റെയും (എച്ച്.എം.ഡി.ജി) പരിധിയിൽ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നുണ്ട്. എച്ച്.എം.ഡി.ജിക്ക് കീഴിൽ 1,25,000 രൂപയാണ് നൽകിവരുന്നത്. രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതിയുടെ കീഴിൽ 15ലക്ഷം രൂപയുടെ ധനസഹായവും സർക്കാർ കൈമാറുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - 40 lakh cancer cases, 22.54 lakh deaths reported in India in 3 years: Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.