ന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലെ വോട്ടർമാർ ബുധനാഴ്ച ബൂത്തുകളിലേക്ക്. ഇതുകൂടാതെ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്സഭ സീറ്റിലും വിവിധ സംസ്ഥാനങ്ങളിലെ 31 നിയമസഭ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
രാജസ്ഥാൻ -7, പശ്ചിമ ബംഗാൾ -6, അസം -5, ബിഹാർ -4, കർണാടക -3, മധ്യപ്രദേശ് -2, കേരളം (ചേലക്കര), ഗുജറാത്ത്, ഛത്തിസ്ഗഢ്, മേഘാലയ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒന്നുവീതം നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. സിക്കിമിൽ രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വോട്ടെടുപ്പ് വേണ്ടിവന്നില്ല.
81 സീറ്റുകളുള്ള ഝാർഖണ്ഡിൽ ബാക്കി 38 നിയമസഭ മണ്ഡലങ്ങളിൽ നവംബർ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 23നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.