പട്‌ന: ബിഹാറിലെ പ്രശസ്തമായ 'ജിവിത്പുത്രിക' ഉത്സവത്തോട് അനുബന്ധിച്ച് നദികളിലും കുളങ്ങളിലും പുണ്യസ്നാനം നടത്തുന്നതിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങി മരിച്ചു. മൂന്നു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തം നടന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ആഘോഷിക്കപ്പെടുന്ന ചടങ്ങാണെന്നാണ് വിശ്വസം.
വെസ്റ്റ് ചമ്പാരൻ, നളന്ദ, ഔറംഗബാദ്, കൈമൂർ, ബക്സർ, സിവാൻ, റോഹ്താസ്, സരൺ, പാറ്റ്ന, വൈശാലി, മുസാഫർപൂർ, സമസ്തിപൂർ, ഗോപാൽഗഞ്ച്, അർവാൾ അടക്കമുള്ള ജില്ലകളിലാണ് അപകടങ്ങൾ നടന്നത്.
ഔറംഗാബാദ് ജില്ലയിൽ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി എട്ടു കുട്ടികളും മരിച്ചവരിൽപെടും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.