ചെന്നൈ: കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്ത് 430 ദലിതർ ഇസ്ലാം സ്വീകരിച്ചു. ജാതി വിവ േചനവും തൊട്ടുകൂടായ്മയും മൂലം പൊറുതിമുട്ടിയ സാഹചര്യത്തിലാണ് മേട്ടുപാളയം, അണ ്ണൂർ, കൗണ്ടംപാളയം, കാരമട, പെരിയനായ്ക്കൻപാളയം എന്നിവിടങ്ങളിലെ ദലിത് കുടുംബങ്ങളിൽനിന്ന് 430 പേർ ഇസ്ലാം സ്വീകരിച്ചത്. നിയമപരമായി നോട്ടറിയിൽനിന്ന് സത്യവാങ്മൂലവും ൈകപ്പറ്റിയിട്ടുണ്ടെന്ന് ദലിത് സംഘടനയായ ‘തമിഴ് പുലികൾ’ ജനറൽ സെക്രട്ടറി ഇളവേനിൽ എന്ന ഇബ്രാഹിം അറിയിച്ചു.
മേട്ടുപാളയം നടൂരിൽ പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പുടമ ശിവസുബ്രമണ്യത്തിെൻറ വീടിെൻറ ചുറ്റുമതിൽ തകർന്ന് ദലിത് കുടുംബങ്ങളിലെ 17 പേർ കൊല്ലപ്പെട്ടിരുന്നു. ശിവസുബ്രമണ്യത്തിെൻറ പേരിൽ എളുപ്പം ജാമ്യം കിട്ടാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. അതേസമയം, മരിച്ച കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ‘തമിഴ് പുലികൾ’ ഉൾപ്പെടെ ദലിത് സംഘടന നേതാക്കളുടെ പേരിൽ കടുത്ത വകുപ്പുചുമത്തി കേസെടുത്ത് മാസങ്ങളോളം ജയിലിലടക്കുകയും ചെയ്തു. ഈ സംഭവം ദലിതർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.