മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മുംബൈ: മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരിൽ നിന്നാണ് 45 ലക്ഷം രൂപ പിരിച്ചെടുത്തത്. പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മുംബൈ കോർപറേഷനിൽ നിന്ന് മാത്രം ഈ വാരാന്ത്യത്തിൽ 60 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി.

പിഴ അടക്കാൻ പറ്റാത്തവർക്ക് റോഡുകൾ വൃത്തിയാക്കൽ തുടങ്ങി സാമൂഹ്യസേവനം നടത്താനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴയായി 200 രൂപയാണ് ഈടാക്കുന്നത്. മുംബൈ മെട്രോയും മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാൻ ആരംഭിച്ചു. ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - 45 lakh rupees fine collected from nearly 23,000 maskless people in a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.