ഷിംല (ഹിമാചൽപ്രദേശ്): മണ്ണിടിച്ചിലിൽ ഒലിച്ചുപോയ രണ്ട് ബസുകളിലുണ്ടായിരുന്ന 46 യാത്രക്കാർ മരിച്ചു. ശനിയാഴ്ച രാത്രി മണ്ഡി^പത്താൻകോട്ട് ദേശീയപാതയിലാണ് അപകടം. ഹിമാചൽ റോഡ്വേയുടെ ബസുകൾ യാത്രക്കാർക്ക് ചായ കുടിക്കുന്നതിനായി കൊട്രുപിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പെെട്ടന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡും ബസുകളും 800 മീറ്റർ താഴ്ചയിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ബസുകൾ പൂർണമായും മണ്ണിനടിയിലായി. സൈന്യം, എൻ.ഡി.ആർ.എഫ്, പൊലീസ് എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരു ബസ് മണാലിയിൽ നിന്ന് കട്രയിലേക്കും മറ്റൊന്ന് മണാലിയിൽ നിന്ന് ചമ്പയിലേക്കും പോകുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്നാം തവണയാണ് ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് ഒലിച്ചുപോകുന്നത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പിതൊരഗാവിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണൊലിപ്പിൽ പതിനാറുകാരി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കളെ കാണാതായി. ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.