ജമ്മു: കശ്മീരിലെ ജനവാസമേഖലയിൽ പ്രകോപനമില്ലാതെ പാകിസ്താൻ സേന നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ദമ്പതികളും മൂന്നു മക്കളും കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇവരുടെ രണ്ടു പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ച് ജില്ലയിലെ ബലക്കോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്. മുഹമ്മദ് റംസാൻ (45), ഭാര്യ മാലിഖബീ (40), മക്കളായ മുഹമ്മദ് റഹ്മാൻ (19), മുഹമ്മദ് റിസ്വാൻ (18), റസാഖ് റഹ്മാൻ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺമക്കളായ നൂറാൻ അഖ്തർ (14), മറിൻ അഖ്തർ (7) എന്നിവർക്കാണ് പരിക്ക്.
ദേവ്ത ഗ്രാമവാസികളാണ് ഇവർ. പരിക്കേറ്റവരെ ജമ്മുവിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഹെലികോപ്ടറിലാണ് ഇവരെ ആശുപത്രിയിൽ കൊണ്ടുവന്നത്. ആറു ഗ്രാമങ്ങളിലായിരുന്നു പാക് ഷെല്ലാക്രമണം. ഞായറാഴ്ച രാവിലെ 7.40ഒാടെ തുടങ്ങിയ ആക്രമണം ഉച്ചവരെ തുടർന്നു. മുഹമ്മദ് റംസാെൻറ വീടിെൻറ മേൽക്കൂരയിലാണ് ഷെൽ പതിച്ചത്. ഇൗ സമയം കുടുംബം വീട്ടിനുള്ളിലായിരുന്നു.
കനത്ത ഷെല്ലാക്രമണം തുടർന്നതിനാൽ ഗ്രാമീണർക്ക് സുരക്ഷിത താവളങ്ങളിലേക്ക് മാറാനായില്ല. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെയാണ് പാകിസ്താൻ ആക്രമണം അവസാനിപ്പിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പാക് ആക്രമണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖ കടന്ന് ഗ്രാമീണർക്കുനേരെ പാക് സേന നടത്തിയ ഷെല്ലാക്രമണം കടുത്ത ആശങ്കയുളവാക്കുന്നതാണെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ജനവാസ മേഖലയായതിനാൽ ഇവിടെ സൈനികരെ വിന്യസിച്ചിട്ടുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലെത്തത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.