ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് കുട്ടികളെ ഒഴിപ്പിച്ച് പരിശോധന തുടങ്ങി

ന്യൂ ഡൽഹി: ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. വിദ്യാർഥികളെ ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞു.

മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ, ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, വസന്ത് കുഞ്ചിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സാകേതിലെ അമിറ്റി സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു.

ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു. 

ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെ സ്കൂളിലെത്തിച്ചിട്ടുണ്ടെന്നും തിരച്ചിൽ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ സ്‌കൂളുകൾക്ക് സമാനമായ ഭീഷണി മെയിൽ ലഭിച്ചതായി പറയപ്പെടുന്നു, ഇതിന് പിന്നിൽ ഒരാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Tags:    
News Summary - 5 Delhi schools receive bomb threats, searches underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.