???????????? ???????????? ????? ??????? ????????????

കനത്ത മഴ തുടുന്നു; മുംബൈയിൽ അഞ്ചു മരണം

മുംബൈ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചു പേർ മരിച്ചു. മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട്​ ഇടിഞ്ഞു വീണ്​ രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേരും താനെയിൽ ഒരു സ്​ത്രീയും പെൺകുട്ടിയുമാണ്​ മരിച്ചത്​. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അവശ്യ സർവീസ്​ സേനാ വിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്ന്​ മഹാരാഷ്​ട്ര സർക്കാർ നിദേശം നൽകി.

സ്​കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്​. സാധാരണ പെയ്യുന്ന മഴയേക്കാൾ 29 ഇരട്ടി കൂടുതലാണ്​ ഇത്തവണ എന്ന്​ അധികൃതർ അറിയിച്ചു. 300mm മഴയാണ്​ മുംബൈയിൽ പെയ്​തത്​. 2005നു ശേഷം ഉണ്ടായ ഏറ്റവും ശക്​തമായ മഴയാണിത്​. 

നഗരത്തി​​​​​​​െൻറ പ്രധാനഭാഗങ്ങളിലെല്ലാം വെളളം കയറിയിരിക്കുകയാണ്​. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയംവൈകി. അടിയന്തര സഹായത്തിന്​ ​െപാലീസ്​ ഹെൽപ്​ ലൈൻ നമ്പറായ 100ലേക്ക്​ വിളിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു. 

സിയോൺ, ദാദർ, മുംബൈ സെൻട്രൽ, കുർള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്​. ഇൗ പ്രദേശങ്ങളിൽ ഗതാഗതവും താറുമാറായി. ദേശീയ ദുരന്ത നിവാരണസേനയും ​നാവികസേനാ അധികൃതരും പൂർണ സജ്ജരാണ്​. ഗുജറാത്ത്​, കൊങ്കൺ, ഗോവ, മധ്യപ്രദേശ്​, മധ്യ മഹാരാഷ്​ട്ര എന്നിവിടങ്ങളിലും കാലാവസ്​ഥ വകുപ്പ്​ ജാഗ്രതാ നിർദേശം നൽകി. ഗുജറാത്തിൽ രണ്ടു ദിവസത്തിനുള്ളിൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - 5 Died in Heavy Rain in Mumbai - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.