ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനടുത്ത് റിസോർട്ടിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അഞ്ച് തൊഴിലാളികൾ മരിച്ചു.
ഇൻഡോറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൊവ് തഹസിൽ ചോറൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന് താഴെ തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് അപകടമെന്ന് പൊലിസ് പറഞ്ഞു. രാവിലെ മറ്റു തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടർന്ന് സിംറോൾ പൊലിസ് സ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്തമഴയെ തുടർന്നാണ് നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ തന്നെ തൊഴിലാളികൾ ഉറങ്ങിയെന്നതാണ് നിഗമനം.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി ഇൻഡോർ (റൂറൽ) പൊലീസ് സൂപ്രണ്ട് ഹിതിക വാസൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.