അനധികൃത അപാർട്മെന്‍റുകൾ നിർമിച്ച് വിറ്റു; അഞ്ചു പേർ അറസ്റ്റിൽ, തട്ടിപ്പിനിരയായത് 3,500ഓളം കുടുംബങ്ങൾ

മുബൈ: വൻ തട്ടിപ്പിനിരയായി മുംബൈയിലെ ഡ്രൈവർമാരും ദിവസക്കൂലി തൊഴിലാളികളും അടങ്ങുന്ന വസായ് വിരാറിലെ 3500ത്തോളം കുടുംബങ്ങൾ. തങ്ങൾക്ക് ഫ്ലാറ്റുകൾ വിറ്റ അഞ്ചംഗസംഘം പൊലീസിന്‍റെ പിടിയിലായതോടെയാണ് തട്ടിപ്പ് ഇവർ തിരിച്ചറിഞ്ഞത്. ദിലീപ്, രാജേഷ് നായിക്, പ്രശാന്ത് പാട്ടിൽ, ദിലിപ് ബെൻവൻഷി എന്നിവരാണ് അറസ്റ്റിലായത്.

അനധികൃത പാർപ്പിടങ്ങൾ നിർമ്മിച്ച് 15 ലക്ഷം മുതൽ 20 ലക്ഷം വരെ രൂപക്കാണ് വിൽപന നടത്തിയത്. 55ൽ അധികം കെട്ടിടങ്ങൾ പ്രതികൾ നിർമ്മിച്ചിട്ടുള്ളതായും വാങ്ങിയവരിൽ പലരും ഭവനവായ്പകൾ എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നിർമ്മാണ സമയത്ത് വിവിധ സർക്കാർ ഏജൻസികൾ എന്തുകൊണ്ട് കൃത്യമായ പരിശോധന നടത്തിയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ജൂലൈയിൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തോടെയാണ് അന്വേഷണം മറ്റു പ്രതികളിലേക്കും നീണ്ടത്.

കേസ് അന്വേഷിക്കുന്ന കലക്ടറുടെ ഓഫീസ് വിഷയത്തിൽ ഉടൻ തന്നെ യോഗം വിളിക്കും. പ്രതികളിൽ രണ്ട് പേർക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള ആദിവാസി കൃഷഭൂമി തരംമാറ്റി കാർഷികേതര ഭൂമിയാക്കാനുള്ള ക്ലിയറൻസ് സംഘടിപ്പിക്കാൻ വരെ സാധിച്ചതായി പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഉപഭക്താക്കൾക്ക് സംശയം തോന്നാത്ത രീതിയിലായിരുന്നു കച്ചവടം നടന്നതെന്നും 3000 കോടി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വത്ത് തട്ടിപ്പാണിതെന്ന് പൊലീസ് പറയുന്നു. നിർമ്മാണത്തിനും വിൽപനയ്ക്കുമായി ഉപയേഗിച്ച എല്ലാ രേഖകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകൾക്കും പൊലീസ് കത്ത്നൽകിയിട്ടുണ്ട്.

Tags:    
News Summary - 5 people were arrested for building and selling illegal buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.