ബംഗളൂരു: സംസ്ഥാനത്തെ പിന്നാക്ക മേഖലയായ കല്യാണ കർണാടകയുടെ വികസനത്തിനായി 5000 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ അംഗീകരിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, ഏറെക്കാലത്തെ ആവശ്യമായ മേഖലക്കായി പ്രത്യേക സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനും തീരുമാനിച്ചു. ആർട്ടിക്ൾ 371 പ്രകാരം പ്രദേശത്തിന് പ്രത്യേക പദവി ലഭിച്ചതിന്റെ പത്താം വാർഷികവും കല്യാണ കർണാടക അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് കലബുറഗിയിൽ മന്ത്രിസഭ യോഗം ചേർന്നത്. സംസ്ഥാന സർക്കാർ 5000 കോടി രൂപയാണ് മേഖലക്കായി ആ സാമ്പത്തിക വർഷം നീക്കി വെച്ചതെന്നും പ്രത്യേക പദവി ലഭിച്ച കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്ര സർക്കാർ ഒരു രൂപ പോലും മേഖലയുടെ വികസനത്തിനായി അനുവദിച്ചിട്ടില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബിദർ, ബെല്ലാരി, വിജയനഗര, കലബുറഗി, കൊപ്പാൽ, റെയ്ച്ചൂർ, യെദ്ഗിർ എന്നീ ജില്ലകളാണ് ഹൈദരാബാദുമായി അടുത്ത് കിടക്കുന്ന പ്രദേശമായ കല്യാണ കർണാടക മേഖലയിലുൾപ്പെടുന്നത്. 11,770 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കലബുറഗിയെ സ്മാർട്ട് സിറ്റിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരായ്യ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.