മുംബൈ: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച, സൗദി അറേബ്യയും ഇന്ത്യയും നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ബാധകമായവരെയാണ് ഹജ്ജിന് തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. മുംബൈ ഹജ്ജ് ഹൗസിൽ ഹജ്ജ് ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം മുൻനിർത്തിയുള്ള മാറ്റങ്ങളുമായി ഇത്തവണത്തെ ഹജ്ജ് പൂർണ ഡിജിറ്റലാക്കി. 53,000 പേർ അപേക്ഷിച്ചതായും അതിൽ ആൺതുണയില്ലാത്ത ആയിരത്തിലേറെ സ്ത്രീകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ രണ്ടു വർഷം ആൺതുണയില്ലാതെ ഹജ്ജിന് അപേക്ഷിച്ച സ്ത്രീകൾക്ക് ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.