അഫ്ഗാനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിൽ മടങ്ങിയെത്തി

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിൽ മടങ്ങിയെത്തി. കാബൂളിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇതിൽ 38 പേർ പ്രായപൂർത്തിയായവരും 14 പേർ കുട്ടികളും മൂന്നു പേർ നവജാത ശിശുക്കളുമാണ്.

സിഖുകാരെ മടക്കി കൊണ്ടുവരാൻ അമൃത്സർ ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയാണ് പ്രത്യേക വിമാനം അടക്കം സൗകര്യങ്ങൾ ഏർപ്പാട് ചെയ്തത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഗുരുദ്വാരക്ക് ​നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ 68 അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലെത്തിയിരുന്നു. അവർക്കുള്ള വിമാനക്കൂലിയും എസ്‌.ജി.പി.സിയാണ് വഹിക്കുന്നത്.

കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിലുണ്ടായ ആക്രമണത്തിന് ശേഷം ഇതുവരെ 68 അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരും എത്തിയിട്ടുണ്ട്. അതിനുള്ള വിമാനക്കൂലിയും എസ്‌ജിപിസി വഹിക്കുന്നു.

ഗുരുദ്വാരക്ക് ​നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നൂറിലേറെ സിഖ്-ഹിന്ദു മതവിശ്വാസികളായ 111 പേർക്ക് ഇ-വിസ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.

ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിഖുകാരനടക്കം രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണം പ്രവാചക നിന്ദക്കുള്ള മറുപടിയാണെന്നായിരുന്നു ഐ.എസിന്റെ അവകാശവാദം.

Tags:    
News Summary - 55 Afghan Sikhs arrive in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.