രാജസ്​ഥാനിൽ മാസങ്ങളായി 45 കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​; 57 പേർക്കെതിരെ കേസ്​

ജയ്​പൂർ: രാജസ്​ഥാനിലെ ജൽസാമീറിൽ ഖാപ്പ്​ പഞ്ചായത്തിലൂടെ 45 കുടുംബങ്ങൾക്ക്​ ഊരു വിലക്കേർപ്പെട​ുത്തിയ 57 ​േപർക്കെതിരെ കേസ്​. ഒരു കൊലപാതക കേസിലെ പ്രതിയുമായി ബന്ധമുള്ള 45 കുടുംബങ്ങൾക്കാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. 2020 നവംബർ മുതലാണ്​ വിലക്ക്​.

മാസങ്ങളായി ഊരുവിലക്ക് സംബന്ധിച്ച്​​ കുടുംബങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന്​ 57 പേർക്കെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തതായി പൊലീസ്​ ഉദ്യോഗസ്​ഥനായ ഹനുമാന റാം പറഞ്ഞു.

ഒക്​ടോബറിൽ കുടുംബവുമായി ബന്ധമുള്ള ഒരാൾ കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന്​ നവംബറിൽ പ്രതിയുമായി ബന്ധപ്പെട്ട കുടുംബങ്ങളെ ബഹിഷ്​കരിക്കാൻ ഖാപ്പ്​ പഞ്ചായത്ത്​ ഉത്തരവിടുകയായിരുന്നു.

'നിരവധി മാസങ്ങളായി അവർ ഊരുവിലക്ക്​ നേരിട്ടിരുന്നു. അവർ പരാതി പറയാൻ തയാറായിരുന്നില്ല. എന്നാൽ ആഗസ്റ്റ്​ 22ന്​ അവരിൽ ചിലർ പരാതിയുമായെത്തുകയായിരുന്നു' -പൊലീസ്​ പറഞ്ഞു. പ്രതി​കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - 57 booked over Jaisalmer khap diktat to boycott 45 families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.