കാറിന്റെ എൻജിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പിന്റെ സവാരി

കാറിന്റെ എൻജിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പിന്റെ സവാരി. സൗത്ത് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ നിന്ന് കാറിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. ബോണറ്റിനുള്ളില്‍ ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിച്ചതോടെയാണ് പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് ഉടമ വൈല്‍ഡ്‌ലൈഫ് എസ്.ഒ.എസ് സംഘടനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാർ രക്ഷാപ്രവർത്തനത്തിനൊടുവിൽ കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പാമ്പിനെ പുറത്തെടുത്തു. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറുകയും ചെയ്തു.

പൊലീസുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ഏകോപിച്ച് പ്രവർത്തിക്കുന്ന വീഡിയോ പങ്കിടുമ്പോൾ വൈൽഡ് ലൈഫ് എസ്.ഒ.എസ് എക്‌സിൽ പങ്കുവെച്ചു. വിഡിയോ 2,800-ലധികം കാഴ്ചക്കാരെ നേടി. അതേസമയം, വാഹനങ്ങളിൽ പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമല്ല. അടുത്തിടെ കേരളത്തിൽ ഇരുചക്രവാഹന ഹെൽമറ്റിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു.

Tags:    
News Summary - 6-Foot Long Python Found Coiled Inside Car Engine In South Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.