രാജസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച വാഹനം ട്രക്കിലിടിച്ച് ആറു മരണം; നിരവധിപേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. പാലി ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീർഥാടകരുമായി പോയ ട്രാക്ടർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ക്ഷേത്രദർശനത്തിന് ശേഷം ജയ്സാൽമീറിലെ രാമേന്ദ്രയിൽ നിന്നും മടങ്ങും വഴിയാണ് തീർഥാടകർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - 6 Killed, 20 Injured In Road Accident In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.