ജയ്‌പൂർ: രാജസ്ഥാനിലെ ഡൽഹി - മുംബൈ എക്സ്‌പ്രസ് വേയിൽ ട്രക്ക് യു ടേൺ എടുക്കുന്നതിനിടെ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. സവായ് മധോപൂർ ജില്ലയിലെ ബനാസ് നദി പാലത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.
ട്രക്ക് എക്സ്‌പ്രസ് വേയിൽ നിന്ന് പെട്ടന്ന് യു ടേൺ എടുക്കുകയായിരുന്നു. തുടർന്ന് പിന്നാലെ അമിത വേഗതയിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അഡീഷണൽ എം.പി ദിനേശ് കുമാർ പറഞ്ഞു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.