ഹിമാചലിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ഹൈകോടതിയെ സമീപിക്കും

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിങ് പതാനിയ വ്യാഴാഴ്ച അയോഗ്യരാക്കിയ ആറ് കോൺഗ്രസ് എം.എൽ.എമാർ അയോഗ്യതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്.

സംസ്ഥാന സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ച ധന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന പാര്‍ട്ടി വിപ് ആറ് എം.എല്‍.എമാരും ലംഘിച്ചിരുന്നു. ബ​ജ​റ്റ്​ പാ​സാ​ക്കി നി​യ​മ​സ​ഭ ഒ​രു ദി​വ​സം മു​മ്പേ പി​രി​ച്ചു വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ കൂ​റു​മാ​റി വോ​ട്ടു ചെ​യ്ത​വ​രെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനാലാണ് എം.എൽ.എമാരെ അയോഗ്യരാക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.

നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസത്തെ നിർബന്ധിത സമയം നൽകിയിട്ടില്ലെന്നും പ്രധാന രേഖകൾ നൽകിയിട്ടില്ലെന്നും അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ അഭിഭാഷകൻ സത്യപാൽ ജെയിൻ വാദിച്ചു.

അയോഗ്യത അസംബ്ലി മണ്ഡലങ്ങളായ ധർമശാല, ലാഹൗൾ, സ്പിതി, സുജൻപൂർ, ബർസാർ, ഗാഗ്രെറ്റ്, കുത്ലെഹാർ എന്നിവിടങ്ങളിലെ ഒഴിവുകൾക്ക് കാരണമായി. കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 40ൽ നിന്ന് 34 ആയി കുറഞ്ഞു. പ്രതിപക്ഷമായ ബി.ജെ.പിക്ക് ഇപ്പോൾ 25 സീറ്റുകളാണുള്ളത്.

Tags:    
News Summary - 6 Rebel Himachal Congress MLAs To Move High Court Over Disqualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.