ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കും. ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ തട്ടകമായ ആദംപൂരാണ് ഇതിൽ ഏറെ ശ്രദ്ധേയം. ഭജൻലാലിന്റെ പേരമകൻ ഭവ്യ ബിഷ്ണോയാണ് ആദംപൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ജനവിധി തേടുന്നത്.
ബിഹാറിലെ മൊകാമ, ഗോപാൽ ഗഞ്ച്, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡെ, ഉത്തർപ്രദേശിലെ ഗോല ഗോകരന്നാഥ്, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.