ന്യൂഡൽഹി: ഇറാനിൽ 6,000 ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇതിൽ 1,100 പേർ മഹാരാഷ ്ട്ര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും മന്ത്രി പാർലമെൻറിൽ അറിയിച്ചു.
കേന്ദ്രസർക്കാരിെൻറ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 73 ആയി. 56 ഇന്ത്യൻ പൗരൻമാർക്കും 17 വിദേശികൾക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇറാനിൽ കുടുങ്ങിയവരിൽ ഏകദേശം 300 ഓളം വിദ്യാർഥികളും ഉൾപ്പെടും. കൊറോണ ൈവറസ് വ്യാപിച്ച സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഗാസിയബാദിൽ എത്തിച്ചിരുന്നു. തെഹ്റാനിൽ നിന്നുള്ള 58 തീർഥാടകരെയാണ് വ്യോമസേന വിമാനത്തിൽ രാജ്യത്തെത്തിച്ചത്. ബാക്കിയുള്ളവരെ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണ പ്രതികരണങ്ങൾ ആവശ്യമാണെന്നും മന്ത്രി വ്യാഴാഴ്ച പാർലമെൻറിൽ അറിയിച്ചു. 1000ത്തോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ട്. എന്നാൽ വൈറസ് പടർന്നുപിടിച്ച സ്ഥലങ്ങളിലല്ല ഇവരുള്ളതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യക്കാരുടെ ആരോഗ്യ പരിശോധനക്കായി ആരോഗ്യ വിദഗ്ധരെയും ഇറാനിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.