അഞ്ച് വർഷത്തിലേറെയായി ഡ്യൂട്ടിക്കെത്താത്ത 64 ഡോക്ടർമാരെ പിരിച്ച് വിട്ട് ബിഹാർ സർക്കാർ

പാട്ന: അഞ്ച് വർഷത്തിലേറെയായി അനുമതിയില്ലാതെ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന 64 ഡോക്ടർമാരെ പിരിച്ചിവിട്ട് ബിഹാർ സർക്കാർ. വെള്ളിയാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

'പിരിച്ചു വിടൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതിന്‍റെ കാരണം വ്യക്തമാക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ മറുപടി നൽകിയില്ല.' -അഡീഷണൽ ചീഫ് സെക്രട്ടറി എസ് സിദ്ധാർത്ഥ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തിൽ കൂടുതൽ അനുമതിയില്ലാതെ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരാരിയ, ഔറംഗബാദ്, ബങ്ക, ഭഗൽപൂർ, ഭോജ്പൂർ, ദർഭംഗ തുടങ്ങി വിവിധ ജില്ലകളിലെ ആശുപത്രികളിൽ നിയമിച്ചിരുന്ന ഡോക്ടർമാരെയാണ് പിരിച്ചു വിട്ടത്.

Tags:    
News Summary - 64 Doctors Dismissed In Bihar Over Absence From Duty For Over 5 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.