ന്യൂഡൽഹി: ലോക്ഡൗണിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളെ സ്വദേശത്തെത്തിക്കാൻ ഇന്ത്യൻ റെയിൽവേ ഓടിച്ചത് 642 ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ. എട്ട് ലക്ഷത്തിനടുത്ത് തൊഴിലാളികൾ ഇവയിൽ യാത്ര ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം ഒന്ന് മുതൽ 13 വരെയുള്ള കണക്കാണിത്.
ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ സർവിസുകൾ നടന്നത്. 301 സർവിസുകൾ യു.പിയിലേക്ക് മാത്രം നടത്തി. ബിഹാർ ആണ് രണ്ടാം സ്ഥാനത്ത് -169 സർവിസുകൾ.
മധ്യപ്രദേശ് - 53, ജാർഖണ്ഡ് - 40, ഒഡിഷ - 38, രാജസ്ഥാൻ -8, ബംഗാൾ -7, ഛത്തീസ്ഗഢ് -6, ഉത്തരാഖണ്ഡ് - 4 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവിസുകൾ. ആന്ധ്രപ്രദേശ്, ജമ്മു-കശ്മീർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് സർവിസുകൾ വീതവും നടന്നു.
ഹിമാചൽ പ്രദേശ്, കർണാടക, മണിപ്പുർ, മിസോറം, തമിഴ്നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതമാണ് നടന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയത്. കേരളമാണ് രണ്ടാം സ്ഥാനത്ത്.
സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ പാലിച്ചുകൊണ്ടാണ് യാത്ര നടത്തുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിൽ ശക്തമായ പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്.
നേരത്തെ ശ്രാമിക് ട്രെയിനുകളിൽ 1200 യാത്രക്കാരെയായിരുന്നു അനുവദിച്ചിരുന്നത്. തിങ്കളാഴ്ച മുതൽ 1700 പേർക്ക് വീതം അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു
അതേസമയം, ഈ സർവിസുകൾ നടത്തുന്നതിന് എത്ര തുക ചെലവായെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 80 ലക്ഷം രൂപ വീതം ഓരോ സർവിസിനും ചെലവായിട്ടുണ്ടെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.