ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാർക്കറ്റിൽ ബോധം കെട്ട് വീണയാളെ മൂന്ന് മണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂസഫ് സഹായ് മാർക്കറ്റിലാണ് സംഭവം.
എയിംസിൽ അറ്റൻററായി േജാലി ചെയ്തിരുന്ന 65കാരനാണ് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പത്തരയോടെ ബോധം നഷ്ടപ്പെട്ട് വീണ വയോധികനെ ഉച്ചക്ക് ഒന്നര വരെ സഹായിക്കാൻ ആരും തയാറായില്ല. പിന്നീട് അതുവഴി കടന്നുപോയ യാത്രക്കാരിലൊരാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസുകാരെത്തി ആംബുലൻസിൽ ഇയാെള ഈസ്റ്റ് ഡൽഹിയിലെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസുകാരിൽ ഒരാൾ പി.പി.ഇ കിറ്റ് സംഘടിപ്പിക്കുകയും അത് ധരിച്ച ശേഷമാണ് വീണു കിടന്നയാളെ ആശുപത്രിയിലാക്കിയത്. എന്നാൽ രാത്രി ഏഴു മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. കോവിഡ് ഭീതി മൂലമാണ് ആരും വീണു കിടന്നയാൾക്കരികിലേക്ക് പോകാതിരുന്നതെന്ന് പൊലീസുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.