ഭോപ്പാൽ: മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ വയറിളക്കവും ജലജന്യ രോഗങ്ങളും മൂലം ഏഴ് മരണം. ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
ഘുഘ്രി ബ്ലോക്കിലെ ദേവ്രഹ ബഹ്മണി ഗ്രാമത്തിൽ നാലുപേർക്കും ബിച്ചിയ ബ്ലോക്കിന് കീഴിലുള്ള മധോപൂർ ഗ്രാമത്തിൽ മൂന്നുപേർക്കും വയറിളക്കം മൂലമാണ് ജീവൻ നഷ്ടമായതെന്ന് ജില്ലാ എപ്പിഡെമിക് കൺട്രോൾ ഓഫീസർ ഡോ.യതീന്ദ്ര ജാരിയ പറഞ്ഞു. ഏഴാമത്തെയാൾ വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് മരിച്ചത്. 150 പേർ രോഗബാധിതരായി ചികിത്സയിലാണ്.
ബോധവൽക്കരണം നടത്തുന്നതിനൊപ്പം ഈ പ്രദേശങ്ങളിൽ വയറിളക്കം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യസംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഡോ.യതീന്ദ്ര ജാരിയ പറഞ്ഞു. ഉമരിയ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായി പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ വയറിളക്കം മൂലം മരിച്ചിട്ടുണ്ട്.
ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ പുറത്തുവന്നതിനെ തുടർന്ന് ഏരിയ ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്യുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമായ കുടിവെള്ളവും മതിയായ ശുചിത്വവും ഉണ്ടായാൽ വയറിളക്ക രോഗങ്ങളുടെ ഗണ്യമായ അനുപാതം തടയാൻ കഴിയുമെന്ന് ഡോ.യതീന്ദ്ര ജാരിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.