യു.പിയിൽ ക്ലാസിൽ കിടന്നുറങ്ങി അധ്യാപിക, വീശിക്കൊടുക്കാൻ കുഞ്ഞുങ്ങൾ; വിഡിയോ വൈറൽ

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഢിൽ അധ്യാപിക ക്ലാസ് മുറിയിൽ കിടന്നുറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായി. ക്ലാസ് മുറിയിലെ തറയിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികക്ക് വീശിക്കൊടുക്കാൻ കുഞ്ഞുങ്ങളെയും നിർത്തിയിട്ടുണ്ട്. ഇതിനോടകം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അലിഗഢിലെ ധനിപൂർ ബ്ലോക്കിലെ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇത് പുറത്ത് അറിഞ്ഞതോടെ രക്ഷിതാക്കൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. 

നല്ല വിദ്യാഭ്യാസം കിട്ടാനും പഠിക്കാനുമാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നതെന്നും എന്നാൽ ഇവിടെ മറ്റ് പലതുമാണ് നടക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. അധ്യാപികയുടെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. സംഭവം നടന്നത് സർക്കാർ സ്‌കൂളിലാണെന്നാണ് റിപ്പോർട്ടുകൾ. വിഡിയോ പകർത്തിയത് ആരെന്ന് വ്യക്തമല്ലെങ്കിലും സ്കൂളിലെ അധ്യാപകർ തന്നെയാവാം എന്നാണ് പ്രാഥമിക നിഗമനം. 

വിദ്യാഭ്യാസ മന്ത്രി സന്ദീപ് കുമാർ സിങ് താമസിക്കുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മന്ത്രി ഉൾപ്പെടുന്ന സ്ഥലത്ത് സർക്കാർ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. അധ്യാപികക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തെ ചോദ്യം ചെയ്ത് പല രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - Primary school teacher sleeps in class in UP; The video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.