ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി സി.എം കൃഷ്ണയുടെ മരുമകൻ വി.ജി സിദ്ധാർത്ഥയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 650 കോടിയുടെ അനധികൃത സമ്പത്ത് കണ്ടെത്തിയതായി ആധായനികുതി വകുപ്പ്. സിദ്ധാർത്ഥയുടെ വ്യവസായ സംരംഭമായ കഫേ കോഫീ ഡേ സ്ഥാപന ശൃംഖലകളിൽ ഉൾപ്പെടെ കർണാടകയിലെ മുഴുവൻ സ്ഥാപനങ്ങളിലും ആധായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ചയാണ് സിദ്ധാർത്ഥയുടെ 25 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.
ബംഗളൂരു, ഹസ്സൻ, ചിക്കമംഗളൂരു, ചെന്നൈ, മുംബൈ എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
.
സിദ്ധാർത്ഥയുടെ ബിസിനസ് ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കാപ്പി, വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ശൃംഖലയാണ് സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള കോഫീ ഡേ എൻൻറർപ്രൈസസ്. ചിക്കമംഗലൂരുവിലുള്ള കോഫീ ഡേയുടെ എസ്റ്റേറ്റുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പികുരു കയറ്റുമതിയിൽ ചെയ്യുന്ന സ്ഥാപനവും സിദ്ധാർത്ഥയുടെ കോഫ് ഡേ എൻൻറർപ്രൈസാണ്.
കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ ഇൗ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.