യു.പിയിൽ തെരുവിൽ ഉറങ്ങി കിടന്നവർക്ക്​ ​േനരെ ബസ്​ പാഞ്ഞുകയറി

ബുലന്ദ്ശഹർ: ഉത്തർപ്രദേശിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക്​ നേരെ ബസ്​ പാഞ്ഞുകയറി ഏഴ്​ മരണം. ബുലന്ദ്​ശഹർ ജില്ലയിലെ ഗംഗാഘട്ടിന്​ സമീപം വെള്ളിയാഴ്​ച പുലർച്ചെയാണ്​ സംഭവം. ഒരു കുടുംബത്തിലെ നാലു സ്​ത്രീകളും മൂന്നു കുട്ടികളുമാണ്​ മരിച്ചത്​.

നരൗര ഘട്ടിൽ ഗംഗാ സ്നാനം നടത്തി മടങ്ങിയ സംഘമാണ്​ അപകടത്തിൽപെട്ടത്​. ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നും തീർഥാടനത്തിനെത്തിയ സംഘം റോഡരികിലെ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്​ റോഡിൽ നിന്നും നടപ്പാതയിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു.

അപകടശേഷം ബസി​​െൻറ ഡ്രൈവർ ഒാടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - 7 Dead As Bus Runs Over People Sleeping On Pavement In Uttar Pradesh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.