ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ കാർ യാത്രികർ സലാസറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
55 കാരിയായ നീലം ഗോയൽ, മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്നുള്ള വാഹനം ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയും ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.