ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏഴ് റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയച്ചു. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതോടെയാണ് നടപടികൾ പൂർത്തിയാക്കി ഇവരെ അധികൃതർ മടക്കി അയച്ചത്.
ഇതാദ്യമായാണ് റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽ നിന്ന് ഒൗദ്യോഗികമായി മടക്കി അയക്കുന്നത്. റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച ഹരജി തള്ളിയത്.
അതേ സമയം, കേന്ദ്രസർക്കാറിെൻറ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് െഎക്യരാഷ്ട്രസഭ പ്രതികരിച്ചിരുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്ന് യു.എന്നിലെ പ്രത്യേക വംശീയ വിഭാഗം വക്താവ് തെന്ദായി അച്യും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.