ഏഴ് ഐ.ടി കമ്പനികൾ 56,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ഏഴ് പ്രമുഖ ഐ.ടി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു.  ഐടി കമ്പനികള്‍ കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെയാണ് ഐ.ടി കമ്പനികൾ കടുത്ത തീരുമാനമെടുത്തത്. 

ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി.എക്സ്.സി ടെക്നോളജി, ഫ്രാൻസ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കന്പനികളിലായി 12 ലക്ഷം ജീവനക്കാരാണുള്ളത്. 

പിരിച്ചുവിടലിന്റെ ഭാഗമായി ഏഴ് കമ്പനികളും നിരവധി ജീവനക്കാരെ റേറ്റിങ് മോശമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.  കോഗ്നിസന്റിൽ 15,000 പേരെ ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഇൻഫോസിസിൽ 3000 സീനിയർ മാനേജർമാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയിൽ പെടുത്തി. ഡി.എക്സ്.സി ടെക്നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വർഷം കൊണ്ട് 50 ൽ നിന്ന് 26 ആക്കി ചുരുക്കാനും തീരുമാനിച്ചതായാണ് വിവരം. 

Tags:    
News Summary - 7 top IT firms to lay off 56,000 this year, new tech and Trump’s policies blamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.