കോവിഡ്​ മരണം; 70 ശതമാനവും പുരുഷൻമാരെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്ന്​ കേന്ദ്രആരോഗ്യ മന്ത്രാലയം. കുട്ടികളിലും 18നും 25നും ഇടയിലും ഒരു ശതമാനമാണ്​ മരണനിരക്കെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ പറഞ്ഞു.

60 വയസിന്​ മുകളിൽ പ്രായമുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി. മറ്റ് അസുഖങ്ങളോടെ കോവിഡ് ബാധിച്ച 45നും 60നും ഇടയിൽ പ്രായമുള്ളവരിൽ 14 ശതമാനമാണ് മരണനിരക്ക്. എന്നാൽ, മറ്റ് അസുഖങ്ങളില്ലാതെ കോവിഡ് ബാധിച്ച 45നും 60നും ഇടയിലുള്ളവരിൽ 1.5 ശതമാനമാണ് മരണനിരക്ക്.

രാജ്യത്ത്​ 1,10,617 പേരാണ്​ ഇതുവരെ മരിച്ചത്​. 72,37,082 പേർക്ക്​ രോഗം ബാധിക്കുകയും ചെയ്​തു. അമേരിക്കക്ക്​ പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം ഇന്ത്യയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.