ലഖ്നോ: മുന്നറിയിപ്പില്ലാതെ 80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. സംഭാൽ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടുകളിൽ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
വീടുകളിൽ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സർക്കാർ ഉദ്യോഗസ്ഥർ വന്ന് വീടുകൾ സീൽ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണർ പറയുന്നത്.
നോട്ടീസ് പോലുമില്ലാതെ വീടുകളിൽ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണർ പറഞ്ഞു.
വീടുകളിൽ നിന്നും ഇറക്കിവിട്ട കുടുംബങ്ങൾ നീതിക്കായി യു.പി സർക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങൾ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തയാറായില്ല.
വീടുകളിൽ നിന്നും ഇറക്കിവിടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് പലരും അഭിമുഖീകരിക്കുന്നത്. തൊഴിൽ ഉൾപ്പടെയുള്ള ഇവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.