ന്യൂഡൽഹി: ബാബരി മസ്ജിദ്-അയോധ്യ ഭൂമി തർക്ക കേസിലെ കോടതിവിധിയുടെ പശ്ചാ ത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന തരത്തി ൽ പ്രതികരിച്ചതിന് രാജ്യത്തുടനീളം 90റോളം പേർ അറസ്റ്റിലായി. 8000ത്തോളം പോസ്റ്റുകൾക്കെതിരിൽ നടപടിയെടുത്തതായും പൊലീസ് അറിയിച്ചു. യു.പിയിൽ 77ഉം മധ്യപ്രദേശിൽ എട്ടും പേരാണ് അറസ്റ്റിലായത്.
ദിനേശ് സിങ് ചൗഹാൻ എന്ന 27കാരൻ മധ്യപ്രദേശിലെ ഗ്വാളിേയാറിൽ അറസ്റ്റിലായി. ഹിന്ദു സേനയുടെ പേരിലുള്ള നിരവധി പ്രകോപന പോസ്റ്റുകളും ഇയാളുടെ മൊബൈലിൽനിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മുസഫർനഗറിലും ഒരാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ പാണ്ഡെ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ ഇൻറർനെറ്റ് കേന്ദ്രീകരിച്ച് സൈബർ ഡോം കർശന നിരീക്ഷണമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.