ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പശ്ചിമ ബംഗാളിന് ഇതുവരെ 11 കോടി ഫ്രീ വാക്സിൻ നൽകിയെന്ന് ബംഗാളിൽ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാമത്തെ ക്യാംപസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിഡിയോ കോൺഫ്രൻസ് വഴി ആണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായത്.
11 കോടി ഫ്രീ വാക്സിന് പുറമെ 1,500ലധികം വെന്‍റിലേറ്ററുകളും, 9,000 ഓക്സിജൻ സിലിന്‍ററുകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 49 പിഎസ്എ ഓക്സിജൻ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാണെന്നും ഇത് പശ്ചിമ ബംഗാളിലെ ജനങ്ങളെ കോവിഡിനെതിരായ പോരാട്ടത്തിൽ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായിരുന്നു.
ഇന്ത്യൻ ജനസംഖ്യയിൽ യോഗ്യരായ 90 ശതമാനം ജനങ്ങൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞെന്നും, വെറും അഞ്ച് ദിവസം കൊണ്ട് 15-18നും ഇടയിലുള്ള 1.5 കോടി കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.