ഹൈദരാബാദ്: യു.പിയിലെ ഹാഥറസ് അടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാർത്തകൾക്കിടയിൽ ആന്ധ്രയിൽനിന്നും വേറിട്ട വാർത്ത. കുഞ്ഞനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവെൻറ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം. ചിറ്റൂർ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
നാൽക്കാലികൾക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടർന്ന ശങ്കരപ്പ എന്നയാൾ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയ പെൺകുട്ടി അയാളെ താക്കീത് ചെയ്തു.
എന്നാൽ, ഇത് അവഗണിച്ച് ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട് കൈത്തണ്ടക്ക് വെട്ടുകയായിരുന്നു. തുടർന്നാണ് കുട്ടി ഇയാളുടെ പിടിയിൽനിന്ന് മുക്തയായത്. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് മാതാപിതാക്കൾക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശങ്കരപ്പയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ആശുപത്രിയിലാക്കി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.