ആൾക്കൂട്ട ആക്രമണത്തിന് ഇരയായതിന് പിന്നാലെ 19കാരന് കാറിടിച്ച് ​ഗുരുതര പരിക്ക്

ഛണ്ഡീ​ഗഡ്: ഹരിയാനയിലെ രേവാരിയിൽ ക്രൂര മർദനത്തിന് ഇരയായ യുവാവിന് കാറിടിച്ച് ​ഗുരുതര പരിക്ക്. 19കാരനായ അങ്കിതിനാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

കമ്പ്യൂട്ടർ കോച്ചിങ് ക്ലാസിലേക്ക് പോകുകയായിരുന്ന അങ്കിതിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികൾ അങ്കിതിനെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെടുന്നതുവരെ അങ്കിതിനെ സംഘം മർദിക്കുകയും പിന്നാലെ യുയാവിനെ വിവസ്ത്രനാക്കി വീണ്ടും മർദിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിനിടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങളിൽ അങ്കിതിന്റെ വസ്ത്രങ്ങൾ പ്രതികൾ അഴിച്ചുമാറ്റുന്നതും വടി കൊണ്ട് അടിക്കാനൊരുങ്ങുന്നതും കാണാം. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾ കൂട്ടിവെച്ച് ആരും അടുത്തേക്ക് വരാതിരിക്കാൻ പ്രതികൾ അതിർത്തി തീർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ വേ​ഗതയിലെത്തിയ കാർ ഇവരിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അതേസമയം മകന് ശത്രുക്കളില്ലെന്നും സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അങ്കിതിന്റെ പിതാവ് പറഞ്ഞു. സംഭവത്തിൽ അന്വേഷമം പുരോ​ഗമിക്കുകയാണ്. 

Tags:    
News Summary - A 19-year-old man was hit by a car and seriously injured after being mobbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.