സജൻ സിംഗ് 

പഞ്ചാബിൽ മയക്കുമരുന്ന് അമിതമായി കഴിച്ച് ഇരുപതുകാരൻ മരിച്ചു

അമൃത്‌സർ (പഞ്ചാബ്): മയക്കുമരുന്നിന്റെ അമിതമായി ഉപയോഗത്തെ തുടർന്ന് 20 കാരൻ മരിച്ചു. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ടാൻ തരൺ റോഡിലെ കോട് മിത് സിംഗ് പ്രദേശത്തെ താമസക്കാരനായ സജൻ സിംഗ് എന്ന യുവാവ് ആണ് മരിച്ചത്.

ഇയാളുടെ മൂത്ത സഹോദരൻ കരൺ സിംഗ് (25) ഏതാനും വർഷങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് ദുരുപയോഗം മൂലം മരിച്ചിരുന്നു. പ്രദേശത്ത് വ്യാപകമായ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പരാതി ഉണ്ട്.

മയക്കുമരുന്ന് കച്ചവടക്കാരന്റെ പേര് പറഞ്ഞാൽ അവർ കൊല്ലുമെന്ന് സജൻ സിങ്ങിന്റെ പിതാവ് സർവാൻ സിങ് പറഞ്ഞു. എന്റെ രണ്ട് മക്കളെയും മയക്കുമരുന്ന് കാരണം നഷ്ടപ്പെട്ടു.

മറ്റൊരു കുട്ടിയും ഇനി മയക്കുമരുന്നിന് അടിമയായി മരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വിപത്തിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അജ്‌നാലയിൽ രഞ്ജിത് മസിഹ് എന്ന യുവാവ് അമിതമായി മയക്കുമരുന്ന് കഴിച്ച് മരിച്ചതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്‌നാലയിലെ ആദർശ് നഗറിലെ താമസക്കാരായ ഹാപ്പി, സാഹിൽ എന്നിവരാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ മേജർ സിംഗ് പറഞ്ഞു.

Tags:    
News Summary - A 20-year-old man died of a drug overdose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.