ശ്രീനഗർ: ജമ്മുകശ്മീരിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ -ഇ-മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായിരുന്നു ഭീകരർ കൊല്ലപ്പെട്ടത്. അനന്തനാഗ്, കുൽഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് പാകിസ്താനി പൗരൻമാരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
രണ്ട് പേർ നാട്ടുകാരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കുൽഗാമിലെ മിർഹാമ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിവെച്ചുവെന്നും തുടർന്ന് നടത്തിയ ചെറുത്ത് നിൽപ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.
അനന്തനാഗിലെ നൗഗാം ഷഹാബാദ് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.