ബി.ജെ.പി എം.എൽ.എയെ ഭീഷണിപ്പെടുത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു


ബെംഗളൂരു: ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ഗോപാലയ്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു.

ബെംഗളൂരുവിലെ കോൺഗ്രസ് നേതാവും മുൻ കോർപ്പറേറ്ററുമായ പത്മരാജുവിനെതിരെയാണ് ബെംഗളൂരുവിലെ കാമാക്ഷിപാളയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പത്മരാജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര എന്നിവർക്ക് പരാതി നൽകുമെന്ന് ഗോപാലയ്യ അറിയിച്ചു. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ എം.എൽ.എ ഗോപാലയ്യയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പത്മരാജു ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. കേസിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തു വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - A case has been filed against a Congress leader for threatening a BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.