മോഷണക്കുറ്റത്തിന് അറസ്റ്റിലായ ആൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചു

മുംബൈ: മോഷണക്കുറ്റത്തിന് പുണെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത 47കാരൻ കസ്റ്റഡിയിൽ മരിച്ചു. മുണ്ഡ്‌വ സ്വദേശി സച്ചിൻ അശോക് ഗെയ്‌ക്‌വാദ് (47) ആണ് മരിച്ചത്. വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ പുണെ സിറ്റി പൊലീസിന്റെ പൊതു ലോക്കപ്പിലാണ് ഗെയ്‌ക്‌വാദിനെ പാർപ്പിച്ചിരുന്നത്.

സംഭവത്തിൽ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) അന്വേഷണം ആരംഭിച്ചു. ഈ വർഷം മാർച്ചിൽ പാർവതി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണാഭരണ മോഷണ കേസിൽ ഗെയ്‌ക്‌വാദും മറ്റൊരു പ്രതിയായ മനോഹർ രമേഷ് മാനും ഈ മാസം ഏഴിന് അറസ്റ്റിലായിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ സംഭാജി കദം പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് ശേഷം വിഷ്രാംബോഗ് പൊലീസ് സ്റ്റേഷനിൽ ഇവരെ ലോക്കപ്പിൽ പാർപ്പിച്ചു. ഓഗസ്റ്റ് എട്ടിന് പ്രതികളെ കോടതിയിൽ ഹാജരാക്കി. അടുത്തദിവസം രാവിലെ ഗെയ്‌ക്‌വാദിന് പെട്ടെന്ന് രോഗ ലക്ഷണങ്ങൾ കാണുകയും ഉടൻ തന്നെ ആംബുലൻസിൽ സസൂൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഉച്ചയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഓഗസ്റ്റ് 10ന് വൈകീട്ട് മരിക്കുകയുമായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - A man arrested for theft died in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.