ന്യൂഡൽഹി: രാജ്യത്ത് പുതിയ വിഭാഗം സമര ജീവികൾ (ആന്ദോളൻ ജീവികൾ) ഉദയം കൊണ്ടിട്ടുെണ്ടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അഭിഭാഷകരുടെയോ തൊഴിലാളികളുടെയോ വിദ്യാർഥികളുടെയോ പ്രതിഷേധം എവിടെയുണ്ടോ അവിടെ ഇവരെ കാണാനാകും. സമരം ഇല്ലാതെ ഇവർക്ക് ജീവിക്കാൻ കഴിയില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദി പ്രമേയത്തിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മോദി.
കർഷക സമരം എന്തിനുവേണ്ടിയാണെ ചോദ്യം രാജ്യസഭയിൽ നരേന്ദ്രമോദി ഉയർത്തി. കർഷക സമരം എന്തിനുവേണ്ടിയാണെന്ന് ആർക്കും പറയാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ മോദി കർഷക സംഘടന നേതാക്കൾക്കെതിരെയും വിമർശനം ഉന്നയിച്ചു.
കർഷകരുമായി ചർച്ചക്ക് എപ്പോഴും തയാറാണ്. നേരത്തെയും ഇക്കാര്യം പറഞ്ഞിരുന്നു. പ്രതിഷേധക്കാരുടെ സംശയം അകറ്റണമെന്നും മോദി പറഞ്ഞു.
രാജ്യത്ത് താങ്ങുവില ഉണ്ടായിരുന്നു. ഇപ്പോഴും നിലവിലുണ്ട്. അത് തുടരുകയും ചെയ്യും. പാർലമെന്‍റിലെ എല്ലാവരും കർഷക സമരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും സമരത്തിന് പിന്നിലെ കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.
കർഷക വായ്പ എഴുതി തള്ളുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണോ അതോ കർഷകരോടുള്ള താൽപര്യംകൊണ്ടാണോ എന്ന് എല്ലാവർക്കും അറിയാം. ചെറുകിട കർഷകരുെട ക്ഷേമത്തിനായി 2014ന് ശേഷം നടപടികൾ എടുത്തു. കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും മോദി പറഞ്ഞു.
കാർഷിക മേഖലയിലെ നേട്ടങ്ങളായി പി.എം കിസാൻ പദ്ധതി, വിള ഇൻഷുറൻസ് തുടങ്ങിയവ ഉയർത്തിക്കാട്ടിയ മോദി രാജ്യത്ത് നിലവിൽ പുതിയ ഫോറിൻ ഡിസ്ട്രാക്ടീവ് ഐഡിയോളജിയാണെന്നും രാജ്യത്തിന് ആവശ്യം ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ആണെന്നും പറഞ്ഞു.
കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കാർഷിക പരിഷ്കാരങ്ങൾ ഊന്നിപറഞ്ഞിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അതിൽനിന്ന് 'യു ടേൺ' എടുത്തുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.