തുറന്ന കോടതികളിലെ വിധികൾ റദ്ദാക്കുന്നത് തടയാൻ ചട്ടമുണ്ടാക്കും -സുപ്രീംകോടതി

ന്യൂഡൽഹി: തുറന്ന കോടതികളിൽ പുറപ്പെടുവിച്ച വിധികൾ പിന്നീട് ഹൈകോടതികൾ റദ്ദാക്കുന്നത് തടയാൻ ചട്ടമുണ്ടാക്കുമെന്ന് സുപ്രീംകോടതി. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈകോടതി തള്ളിയ ശേഷം പിന്നീട് വീണ്ടും വാദംകേൾക്കാൻ നിർദേശിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ.

മുൻ ഐ.പി.എസ് ഓഫിസർ എം.എസ്.ജാഫർ സേട്ടിനെതിരായ കേസ് നടപടികൾ ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ആഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തു. കേസിൽ നവംബർ 22ന് വാദം കേൾക്കും. വിഷയത്തിൽ സുപ്രീംകോടതി മദ്രാസ് ഹൈകോടി രജിസ്ട്രാർ ജനറലിന്റെ റിപ്പോർട്ട് തേടി.

Tags:    
News Summary - Supreme Court to make rule to prevent annulment of judgments in open courts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.