ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. മൂന്ന് ഇടനാഴികൾ അടങ്ങുന്ന പദ്ധതിക്ക് 63,246 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 7,425 കോടി കേന്ദ്രവും 22,228 കോടി തമിഴ്നാടും ചെലവഴിക്കും. 33,593 കോടി വിദേശവായ്പയാണ്.

മാതവരം മുതൽ സിപ്‌കോട്ട്, ലൈറ്റ് ഹൗസ് മുതൽ പൂന്ദമല്ലി ബൈപാസ്, മാതവരം മുതൽ സോളിങ്കനല്ലൂർ എന്നിങ്ങനെ മൂന്ന് ഇടനാഴികൾ ഉൾപ്പെടുന്ന 128 സ്റ്റേഷനുകളുള്ള 118.9 കിലോമീറ്ററാണ് നിർദിഷ്ട പദ്ധതി.

രണ്ടാം ഘട്ടം പൂർത്തിയായാൽ ചെന്നൈ നഗരത്തിന് 173 കിലോമീറ്റർ മെട്രോ റെയിൽ ശൃംഖലയുണ്ടാകും. മാതവരം, പെരമ്പൂർ, അഡയാർ, സോളിങ്കനല്ലൂർ, സിപ്‌കോട്ട്, കോടമ്പാക്കം, വടപളനി, പോരൂർ, വില്ലിവാക്കം, അണ്ണാനഗർ, സെന്റ് തോമസ് മൗണ്ട് എന്നീ പ്രധാന മേഖലകളിലൂടെയാണ് മെട്രോ കടന്നുപോവുക.

Tags:    
News Summary - Central approval for Chennai Metro Phase II

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.